[close]
സസ്പെന്‍സും നിഗൂഢതയും നിറഞ്ഞ ഒരു ഫാന്റസി കഥ. സാഹസികതയുടെ പടവുകള്‍ ഏറി ബുദ്ധിയും ധൈര്യവും ചോദ്യം ചെയ്തു കൊണ്ട് ഹെന്റ്രി എന്ന ബാലന് നേരിടേണ്ടി വരുന്ന പരീക്ഷണങ്ങളുടെ ത്രസിപ്പിക്കുന്ന കഥ. പ്രേതങ്ങളും പിശാചുക്കളും തിമിര്‍ത്തു വാഴുന്നു എന്ന് നാട്ടുകാര്‍ വിശ്വസിക്കുന്ന ഹെല്പ്പോ എന്ന മലയില്‍ അവിചാരിതമായി എത്തിപ്പെടുന്ന ഹെന്റ്രി അതി ജീവനത്തിനായി നടത്തുന്ന പോരാട്ടങ്ങളുടെ കഥ.
ആ മല നിരകളില്‍ നിറഞ്ഞാടിയ പിശാചുക്കളെയും പ്രേതങ്ങളെയും തന്റെ ബുദ്ധിയും ധൈര്യവും ഉപയോഗിച്ച് നേരിട്ട ഹെന്റ്രി അവിടെ നിന്നും രക്ഷപ്പെടാന്‍ തന്റെ തന്നെ കണ്ടുപിടിത്തമായ ഗ്രാവിറ്റി മെഷീന് ഉപയോഗിക്കാന്‍ നിര്‍ബന്ധിതനാകുന്നു. ഫാന്റസിയും ഫിക്ഷനും സയന്സുമെല്ലാം കൂടി ചേര്‍ന്ന ഒരപൂര്‍വ്വ സുന്ദരമായ ത്രില്ലിംഗ് നോവല്‍.
നിങ്ങളുടെ ബുദ്ധിയും സാഹസികതയും ചോദ്യം ചെയ്യുന്ന നിരവധി സംഭവങ്ങള്‍ കോര്‍ത്തിണക്കിയ ഒരപൂര്‍വ്വ കഥ. മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത ഫിക്ഷന്‍ ലോകത്തേക്ക് കൈ പിടിച്ചു ഉയര്‍ത്താന്‍ ഉള്ള രചയിതാവിന്റെ ആത്മാര്‍ഥമായ ശ്രമം ഈ നോവലില്‍ നിങ്ങള്‍ക്ക് ദര്‍ശിക്കാം.