[close]
അനി എന്ന അനികുട്ടൻ നടത്തുന്ന ഒരു ത്രില്ലിംഗ് യാത്രയുടെ കഥയാണ് അനി ഇന്‍ മുംബൈ. യാദ്രിശ്ചികമായി കിട്ടുന്ന ജോലിക്കായി മുംബൈയ്ക്ക് ട്രെയിന്‍ കയറുന്ന അനിയുടെ ജീവിതത്തിലേക്ക് ശില്പ എന്ന പെണ്‍കുട്ടി കടന്നു വരുന്നു. എന്നാല്‍ അതെ യാദ്രിശ്ചികത അവളെ അനിയില്‍ നിന്നും അകറ്റുന്നു. ശില്പയെ തേടി അലയുന്ന അനിയുടെ ജീവിതത്തിലേക്ക് മറ്റു ചില സ്ത്രീകള്‍ കടന്നു വരുന്നു.
പിന്നീട് ഒരപകടത്തില്‍ പെട്ട് ഓര്‍മ്മ നഷ്ടപ്പെടുന്ന അനി തന്റെ ഓര്‍മ്മകള്‍ തേടുന്നതോടൊപ്പം തനിക്കൊപ്പമുള്ളവര്ക്കിടയില് നിന്നും മറഞ്ഞിരിക്കുന്ന ശത്രുക്കളെയും തേടുന്ന കഥയാണ് ഇത്. ആദ്യം മുതല്‍ അവസാനം വരെയുള്ള ഓരോ സംഭവങ്ങളെയും കോര്‍ത്തിണക്കിക്കൊണ്ട് അത്യന്തം ആവേശകരമായ സംഭവങ്ങളിലൂടെ കടന്നു പോകുന്ന ഈ നോവല്‍ നിങ്ങളുടെ ഉള്ളിലെ അന്വേഷകനെ ഉണര്‍ത്തുകയും നിങ്ങള്‍ പോലും പ്രതീക്ഷിക്കാത്ത ട്വിസ്ട്ടുകളിലൂടെ വായനയുടെ പുത്തന്‍ അനുഭൂതി തരാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു അസാധാരണ കഥ. ഒരു ത്രില്ലെര്‍ സിനിമയേക്കാള്‍ ത്രില്ലും സസ്പെന്‍സും ട്വിസ്ട്ടുകളും ഈ നോവലില്‍ നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം. നിങ്ങള്‍ പ്രതീക്ഷിക്കാത്തത് സംഭവിക്കുന്നു. അതും അപ്രതീക്ഷിതമായ ഇടങ്ങളില്‍. ഈ കഥയിലെ ഏറ്റവും വലിയ പ്രത്യേകത ഇതിലെ UNPREDICTABLE NATURE തന്നെയാണ്. ഒപ്പം മലയാളത്തില്‍ അഭൂതപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒരിടിവെട്ടു ക്ലൈമാക്സ്.
നിധി വേട്ടയും പ്രതികാരവും പ്രണയവും കേസന്വേഷണവും എല്ലാം കൂടി ചേര്‍ന്ന ഒരു കമ്പ്ലീറ്റ് എന്റര്‍ടയിനര്‍. ഒരുപക്ഷേ മലയാള സിനിമകളില്‍ പോലും കാണാത്ത ത്രില്ലും സസ്പെന്‍സും നിങ്ങള്‍ക്ക് ഈ കഥയില്‍ വായിക്കാം. ആദ്യത്തെ അദ്ധ്യായം മുതല്ക്കേ തന്നെ ത്രില്‍ പ്രതീക്ഷിക്കരുത്. സാവധാനം നിങ്ങളെ ത്രില്ലിലേക്ക് എത്തിക്കാന്‍ ഈ കഥയ്ക്ക് ആകും.